September 13, 2026

തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം അണക്കരയിൽ നടന്നു.

തയ്യൽ തൊഴിൽ മേഖലയിൽ കൂലി ഏകീകരിക്കണമെന്നുംതൊഴിലിനാവശ്യമായ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ഇവ ജി എസ് ടി പരിധിയിൽ നിന്നും ഒഴിവാക്കണമെന്നും
യൂണിയൻ ഇടുക്കി ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപെട്ടു. തയ്യൽ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ടുകൊണ്ടും ക്ഷേമനിധി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച യൂണിയൻ സി ഐ ടിയുവിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുവാനും അണക്കരയിൽ നടന്ന പ്രഥമ സമ്മേളനത്തിൽ തീരുമാനം. അണക്കര എസ് എൻ ഡി പി ഹാളിൽ ചേർന്ന ജില്ലാകൺവൻഷൻ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി എസ് ബിസി ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മറ്റി അംഗം വിജയകുമാരി എസ് ബാബു അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ സെക്രട്ടറി സതീഷ് ചന്ദ്രൻ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് എസ് സുധീഷ് സജിത ഭായി തുടങ്ങിയവർ സംസാരിച്ചു. 14 അംഗ ജില്ലാ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ടി എസ്ബിസി, ജനറൽ സെക്രട്ടറി വിജയകുമാരി എസ് ബാബു, ട്രഷറർ, രാമരാജ് ആർ എന്നിവരും
വൈസ് പ്രസിഡണ്ടുമാരായി ശോഭന ഫ്രാൻസിസ്, വി ജോമോൻ, ജോയിൻ്റ് സെക്രട്ടറിമാരായി സജിത ഭായി, ബീന അജി എന്നിവരെയും തെരഞ്ഞെടുത്തു

error: Content is protected !!