September 12, 2026

സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം

അടിമാലി : കല്ലാർകുട്ടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം.കല്ലാർകുട്ടി ഗവ. ഹൈസ്കൂളിലെ 6 വിദ്യാർത്ഥികൾക്ക് നേരെയാണ് വൈകുന്നേരം ആക്രമണം ഉണ്ടായത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സ തേടി. കല്ലാർകുട്ടി, കത്തിപ്പാറയിലും, സ്കൂൾ പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിൽ കുട്ടികളെ വിടാൻ ഭയമാണെന്നും ഇവയക്ക് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത്‌ നിന്നും നടപടി ഉണ്ടാകണമെന്നാണ് രക്ഷിതാക്കളുടേയും ആവശ്യം..

error: Content is protected !!