September 13, 2026

കുമളി വെള്ളാരംകുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം. വീട്ടിൽ ആൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.

തമിഴ്നാട്ടിൽ നിന്നും ആനവിലാസത്തേയ്ക്ക് ഇരുമ്പ് പൈപ്പ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വെള്ളാരം കുന്നിനു സമീപം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ചക്കുംകുഴിയിൽ രാധാകൃഷ്ണന്റെ
വീടിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ ഒരു വശം പൂർണ്ണമായി തകർന്നു.അപകട സമയം വീട്ടിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവായി. അപകടത്തിൽ ലോറിയുടെ ഡ്രൈവറായ മധുര സ്വദേശി പരുക്കുകളോടെ രക്ഷപ്പെട്ടു.
കാലിന് സാരമായ പരിക്കു പറ്റിയ ലോറിയുടെ
ക്ലീനർ കമ്പം സ്വദേശിയായ മലൈ സ്വാമിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറക്കത്തിൽ ലോറിയുടെ ബ്രക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

error: Content is protected !!