September 12, 2026

‘പുഴു ഒടിടി റിലീസ് തീരുമാനം ആയിട്ടില്ല’ – സംവിധായിക റത്തീന .

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന പുഴു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ സംവിധായികയായ റത്തീനയെ നേരിട്ട് വിളിച്ചത് അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ്.
തീയേറ്റര്‍ റിലീസിന് വേണ്ടിയാണ് പുഴുവും നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തീയേറ്റര്‍ റിലീസ് സംബന്ധിച്ച് അനിശ്ചിതാവസ്ഥ ഉണ്ടെന്നുള്ളത് നേരാണ്. എന്നുകരുതി പുഴു ഒടിടിക്ക് നല്‍കിയിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ അവരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒടിടിയില്‍നിന്ന് മാത്രമല്ല, നിരവധി സാറ്റ്‌ലൈറ്റുകളും പുഴുവിനെ അന്വേഷിച്ച് എത്തുന്നുണ്ട്. വേഫാററാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമമായ കാര്യങ്ങള്‍ അവര്‍തന്നെ അറിയിക്കും.’ റത്തീന പറഞ്ഞു.

error: Content is protected !!