September 12, 2026

മയിലിനെ കൊന്ന് കറി വച്ച് കൂട്ടിയ നാടോടികളെ പോലീസ് പിടികൂടി

മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു.
രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടിട്ടുണ്ട്. ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.

error: Content is protected !!