September 12, 2026

രാജകുമാരി മുരിക്കുംതൊട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ഇരുചക്രവാഹനയാത്രികന്‌ ഗുരുതര പരുക്ക്

രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.ശാന്തൻപാറ പള്ളിക്കുന്ന് മരിയവീട്ടിൽ നിതിൻ എബ്രഹാമിനാണ് പരിക്ക് ഏറ്റത് മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപത്തായിട്ടാണ് അപകടം നടന്നത് കുരുവിളാസിറ്റി ഭാഗത്ത് നിന്നും വന്ന വാഹനത്തിലേക്ക് മുരിക്കുംതൊട്ടി ഭാഗത്ത് നിന്നും ഇരുചക്രവാഹനത്തിൽ എത്തിയ നിതിൻ ഇടിച്ചു കയറുകയായിരുന്നു.മറ്റൊരു വാഹനത്തെ മറികടക്കുവാൻ ശ്രെമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത് ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം എർണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!