September 12, 2026

ഓണക്കാലത്തിനോടനുബന്ധിച്ച് മദ്യം മയക്കുമരുന്ന് എന്നിവയുടെ അനധികൃത നിർമ്മാണം വ്യാപനം കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളാ തമിഴ്നാട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

ഓണക്കാലത്തിനോടനുബന്ധിച്ച് മദ്യം മയക്കുമരുന്ന് എന്നിവയുടെ അനധികൃത നിർമ്മാണം വ്യാപനം കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളാ തമിഴ്നാട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം തേക്കടി ബാംബൂ ഗ്രൂവിൽ വച്ച് നടത്തപ്പെട്ടു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.സലീം, തേനി അഡീഷണൽ എസ്.പി രാജേന്ദ്രൻ പി.കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ ഉത്തമ പാളയം എ.എസ്.പി ഉമാദേവി ഇടുക്കി അസിസ്റ്റന്റ്  എക്സൈസ് കമ്മീഷണർ അബു എബ്രഹാം ഇരു സംസ്ഥാനങ്ങളിലേയും എക്സൈസ്, പോലീസ്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

അതിർത്തി പങ്കിടുന്ന വന മേഘലകളിൽ പ്രത്യേക സക്വാഡ് രൂപീകരിച്ച് പ്രത്യേക നിരീക്ഷണം നടത്തുക, അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധ ശക്തിപ്പെടുത്തുക, മുൻ കേസുകളിൽ പിടി കിട്ടുവാനുള്ള പ്രതികളെ അറസ്റ്റ് ചെയ്യുവാനുള്ള നടപടി സ്വീകരിക്കുക,
മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികളെ നിരീക്ഷിക്കുക,  അതിർത്തികളിൽ ശക്തമായ സംയുക്ത പരിശോധനങ്ങൾ നടത്തുക, തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ എടുത്തു

error: Content is protected !!