October 27, 2026

കുമളി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗിയായ അപർണ്ണ ശ്രീ എന്ന വിദ്യാർത്ഥിനിക്ക് ധനസഹായം നല്കി.

കുമളി പഞ്ചായത്തിൽ സമൂഹ നന്മ ലക്ഷ്യമാക്കി വിവിധ പരിപാടികളാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്നത്.
ഇതിന്റെ ഭാഗമായി നിരവധി സഹായങ്ങൾ നിർദ്ധന കുടുംബങ്ങളുടെ കൈകളിൽ എത്തിച്ചു വരുന്നു. ഇത്തരത്തിൽ ക്യാൻസർ രോഗിയായ അപർണ്ണ ശ്രീ എന്ന വിദ്യാർത്ഥിനിക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ സാധു സഹായ ഫണ്ടിൽ നിന്നും ചികിൽസക്കുള്ള ധനസഹായം കൈമാറിയത്. ലീഗിന്റെ സഹായങ്ങൾ വേദന അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.മുസ്‌ലിം ലീഗ് കുമളി പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് സഹീർ ഫണ്ട് കൈമാറി. റോസാപ്പൂക്കണ്ടം ശാഖാ പ്രസിഡന്റ് ബി യൂസഫ് , യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് നിയാസ് ഷമീർ കുളത്തുങ്കൽ മുഹമ്മദ് അഖിൽ അക്ബർ മുജീബ് ബാസിത്ത് എന്നിവർ പങ്കെടുത്തു

You may have missed

error: Content is protected !!