September 13, 2026

കഴിഞ്ഞ തവണത്തെ എതിരാളികള്‍ ജഴ്സി പരസ്പരം മാറി കളത്തിലിറങ്ങുന്ന അപൂര്‍വത ഇടുക്കി മണ്ഡലത്തില്‍.

ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജും. കഴിഞ്ഞ തവണ എല്‍ ഡി എഫ് കുപ്പായമിട്ട ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ യു ഡി എഫ് ടീമിലാണ്. അന്ന് ഫ്രാന്‍സിസ് ജോര്‍ജിനെ തോല്‍പ്പിച്ച റോഷി ഇത്തവണ ഇടതു പാളയത്തില്‍. 1977ല്‍ മണ്ഡലം രൂപവത്കൃതമായ ശേഷം നടന്നത് 10 തിരഞ്ഞെടുപ്പുകള്‍. ഇതില്‍ ഒമ്ബതും ജയിച്ചത് യു ഡി എഫ്. 1996ല്‍ ജനതാദളിലെ പി പി സുലൈമാന്‍ റാവുത്തര്‍ പിടിച്ചെടുത്ത മണ്ഡലം എല്‍ ഡി എഫില്‍ നിന്ന് തിരിച്ചു പിടിക്കാനായി. 2001ലാണ് പാലാക്കാരനായ യുവ നേതാവ് റോഷിയെ കെ എം മാണി ഇടുക്കിയിലേക്ക് അയച്ചത്.മാണിസാറിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ല. 2001ല്‍ വിജയക്കൊടി നാട്ടിയ റോഷി പിന്നീട് 2016 വരെ നടന്ന നാല് തിരഞ്ഞെടുപ്പുകളിലും ജയം ആവര്‍ത്തിച്ചു. 13,719 (2001), 16,340 (2006), 15,806 (2011) എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. 2016ല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സാരഥിയായെത്തിയ ഫ്രാന്‍സിസ് ജോര്‍ജുമായി ഏറ്റുമുട്ടിയപ്പോള്‍ ഭൂരിപക്ഷം 9,333 ആയി കുറഞ്ഞുവെന്ന് മാത്രം.
. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം റോഷിക്ക് അത്ര മെച്ചമുളളതല്ല.
കട്ടപ്പന നഗരസഭയില്‍ യു ഡി എഫിന് മൃഗീയ ഭൂരിപക്ഷമാണ്. ഗ്രാമപഞ്ചായത്തുകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പവും.

error: Content is protected !!