October 27, 2026

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി

IMG-20261022-WA0021

പീരുമേട്: പാമ്പനാർ ബഥേൽ ഗ്ലെൻമേരി തോട്ടത്തിലെ ലയത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ലയത്തിൽ താമസിക്കുന്ന ഇസ്രവേലിന്റെ ഭാര്യ നേശം (62), മകൾ പ്രിയങ്ക (30) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ ഭർത്താവ് പ്രിൻസ് (36) ആണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയങ്ക ഒരു മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രിയങ്കയും ഭർത്താവ് പ്രിൻസും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് സമീപവാസികൾ പറയുന്നത്.

സംഭവത്തിനു പിന്നാലെ പ്രിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുന്നു.

You may have missed

error: Content is protected !!