വന്യജീവി വാരാഘോഷം: കലാ-സാഹിത്യ മത്സരങ്ങൾ
കുമളി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ നാല് വരെ വിവിധ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.
ഒക്ടോബർ രണ്ടിന് വനശ്രീ ഒന്നാം വേദിയിൽ രാവിലെ ഒൻപതിന് പെൻസിൽ ഡ്രോയിങ്, 11.30ന് വാട്ടർ കളറിങ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം ഉപന്യാസരചന, വൈകീട്ട് 3.30ന് ഇംഗ്ലീഷ് ഉപന്യാസരചന എന്നീ മത്സരങ്ങൾ നടക്കും.
രണ്ടാം വേദിയായ ബാംബൂ ഗ്രോവ് ഹാളിൽ രാവിലെ ഒൻപത് മുതൽ മലയാളം, ഇംഗ്ലീഷ് പ്രസംഗമത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ വിദ്യാർഥികൾക്കായി ‘വനം-പരിസ്ഥിതി’ വിഷയത്തെ ആസ്പദമാക്കിയുള്ള പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിക്കും.
ഒക്ടോബർ മൂന്നിന് വനശ്രീ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് ഭരതനാട്യ മത്സരത്തോടെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഉച്ചയ്ക്ക് 12ന് മോഹിനിയാട്ടം, രണ്ടിന് നാടോടിനൃത്തം (സിംഗിൾ), വൈകീട്ട് നാലിന് ഗ്രൂപ്പ് ഇനമായ തിരുവാതിരകളി മത്സരം എന്നിവ നടക്കും.
ഒക്ടോബർ നാലിന് രാവിലെ ഒൻപത് മുതൽ ലളിതഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തേക്കടി ആനവച്ചാലിലെ വനശ്രീ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 8921199425, 9656983582.
