September 12, 2026

ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു; മദ്യലഹരിയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം; പുനലൂരിൽ യുവാവ് കസ്റ്റഡിയിൽ

പുനലൂർ: മദ്യപിച്ച്‌ ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. കൊല്ലം പുനലൂരിലാണ് സംഭവം. മദ്യലഹരിയില്‍ പ്രതിമയ്ക്ക് മുകളില്‍ കയറിയ യുവാവ് ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി.ഇതിന് പിന്നാലെ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിക്കാനും യുവാവ് മടിച്ചില്ല.പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാള്‍ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പുനലൂർ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

error: Content is protected !!