September 11, 2026

വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഹരിതകര്‍മ സേന തയാറാക്കിയ ജൈവ ജീവനം – സമ്ബൂര്‍ണ ജൈവവളം വിപണിയില്‍.

ടൗണിലെയും പരിസരത്തെയും മറ്റും ഭക്ഷണാവശിഷ്‌ടങ്ങള്‍, പച്ചക്കറിമാലിന്യങ്ങള്‍ തുടങ്ങിയവയാണ്‌ ഹരിതകര്‍മ സേന ശാസ്‌ത്രീയമായി സംസ്‌കരിച്ച്‌ ജൈവ വളമാക്കിയത്‌.
ഗ്രാമ പഞ്ചായത്താണ്‌ സേന ആദ്യമായി തയാറാക്കിയ 1000 കിലോ ജൈവ വളം വാങ്ങുന്നത്‌. സൗജന്യ നിരക്കില്‍ കൃഷിക്കാര്‍ക്ക്‌ നല്‍കുന്നതിനായാണിത്‌ വാങ്ങുന്നത്‌. കിലോയ്‌ക്ക്‌ 25 രൂപയാണ്‌ വില.
ഈ വളം 15 രൂപ സബ്‌സിഡിയോടെ പത്തു രൂപാ നിരക്കില്‍ ഗ്രാമപഞ്ചായത്ത്‌ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യും. വണ്ടിപ്പെരിയാര്‍ സത്രം ഭാഗത്ത്‌ ബഥേല്‍ എസ്‌റ്റേറ്റ്‌ ഗ്രാമ പഞ്ചായത്തിന്‌ വിട്ടുകൊടുത്ത രണ്ടേക്കര്‍ സ്‌ഥലത്താണ്‌ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നത്‌.1000 ചതുരശ്ര അടിയില്‍ സ്‌ഥിരം ഷെഡ്‌ നിര്‍മിച്ച്‌ അതിലാണ്‌ ഈ വിന്‍ഡ്രോ കമ്ബോസ്‌റ്റ്‌ മാതൃകയില്‍ ജൈവവളമുണ്ടാക്കുന്നത്‌. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്നുള്ള 1000കിലോ ജൈവ മാലിന്യമാണ്‌ പ്രതിദിനം ഇവിടെ സംസ്‌കരിക്കുന്നത്‌.
ഹരിതകര്‍മ സേനയുടെ 11 അംഗ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ്‌ ജൈവവള നിര്‍മാണം. ഈ യൂണിറ്റില്‍ രണ്ടു പുരുഷന്മാരുമുണ്ട്‌. ലില്ലിക്കുട്ടി തമ്ബി പ്രസിഡന്റും മല്ലിക സെക്രട്ടറിയുമായ കണ്‍സോര്‍ഷ്യമാണ്‌ വളം നിര്‍മിക്കുന്നത്‌.
ഈ പ്രോജക്‌ടിന്‌ നേതൃത്വം നല്‍കുന്നത്‌ മുന്‍ ബി.ഡി.ഒ: എം ഹരിദാസിന്റെ മാര്‍ഗനിര്‍ദേശത്തിലാണ്‌ യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ഗ്രാമ പഞ്ചായത്തിന്‌ സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഇവിടെ ഹരിതകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‌ തടസം നേരിട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ്‌ ശാന്തി ഹരിദാസ്‌ ജില്ലാ കലക്‌ടര്‍ എച്ച്‌ ദിനേശന്‌ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന്‌ ജില്ലാ കലക്‌ടര്‍, ഇ.എസ്‌ ബിജിമോള്‍ എം.എല്‍.എ എന്നിവര്‍ നടത്തിയ ഇടപെടലിലാണ്‌ സ്വകാര്യ എസ്‌റ്റേറ്റ്‌ അധികൃതര്‍ ഭൂമി വിട്ടുനല്‍കിയത്‌. ഗ്രാമ പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും (എം.സി.എഫ്‌) ഈ സ്‌ഥലത്താണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌.

error: Content is protected !!