September 13, 2026

ക്യാമറയില്‍ കുടുങ്ങി പുലി; കെണി വെക്കാൻ വനം വകുപ്പ്…

ചെങ്കര തോട്ടം മേഖലയില്‍ പുലിശല്യം രൂക്ഷം. വനപാലകര്‍ ക്യാമറ സ്ഥാപിച്ച് നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. കെണി സ്ഥാപിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടുമെന്ന് അധികൃതര്‍ പറഞ്ഞു.
ചെങ്കരയില്‍ കഴിഞ്ഞ ദിവസം തോട്ടംതൊഴിലാളിയായ അയ്യാദുരൈയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്ററോളം അകലെ പാതിഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം കണ്ടെത്തുക തുടര്‍ന്ന് വനംവകുപ്പില്‍ വിവരം അറിയിച്ചു. വനപാലകര്‍ ക്യാമറ സ്ഥാപിച്ച് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
പുലിയാണെന്ന് ഉറപ്പായതോടെ പ്രദേശവാസികള്‍ തോട്ടങ്ങളില്‍ പണിയെടുക്കുന്നത് പോലും ഭയത്തോടെയാണ്.

error: Content is protected !!