September 11, 2026

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഇടുക്കി:തടഞ്ഞുവച്ചിരിക്കുന്ന പട്ടയങ്ങൾ
വിതരണം ചെയ്യുക, വന്യജീവിശല്യം നീയന്ത്രിക്കുക,ചെറുതോണി ടൗൺ ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
3500-ൽ അധികം പട്ടയം തടഞ്ഞുവച്ച സർക്കാർ നടപടികൾക്കെതിരെയും വന്യമൃഗശല്യം മൂലം ജനങ്ങൾ മരിച്ചു വീഴുമ്പോഴും നാമമാത്രമായ നഷ്ടപരിഹാരം മാത്രം നൽകി വിഷയത്തിൽ നിന്ന് ഒഴിവാകുന്ന സർക്കാരിൻറെ നയങ്ങൾ തിരുത്തുക, വന്യജീവികളെ നിയന്ത്രിക്കാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. സമരത്തിൻറെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
ചെറുതോണിയിൽ ചേർന്ന സമ്മേളനത്തിൽ ഡിസിസി പ്രസിഡണ്ട് സിപി മാത്യു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോയി വെട്ടിക്കുഴി , കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, കെ.പി.സി.സി. അംഗം എ.പി ഉസ്മാൻ, അഡ്വ. ഇ.എം. ആഗസ്തി എക്സ്. എം. എൽ. എ. വിവിധ കോൺഗ്രസ്സ് നേതാക്കളായ തോമസ് രാജൻ, അഡ്വ. ജോയി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി എം.ഡി അർജ്ജുനൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

error: Content is protected !!