September 12, 2026

വധശ്രമ കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയ എസ്ഐയ്ക്ക് സസ്പൻഷൻ

ഉപ്പുതറ :വധശ്രമ കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയ എസ്ഐയ്ക്ക്
സസ്പൻഷൻ.
ഇടുക്കി ഉപ്പുതറ എസ്ഐ കെ.ഐ. നസീറിനെയാണ് സസ്‌പെന്റ് ചെയ്തത്.
എറണാകുളം ഡി ഐ ജിയുടേതാണ് നടപടി.
കഴിഞ്ഞ മാസം 13 ആം തീയതി
വൈകിട്ട് മേരികുളം ടൗണിലുണ്ടായ സംഘർഷത്തിൽ
രണ്ടു പേർക്ക് വെട്ടേറ്റിരുന്നു.
സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സമീപവാസിയായ വീട്ടുടമസ്ഥന് എതിരെ പോലീസ് കേസെടുത്തു. പ്രതിക്ക് അനുകൂലമായ റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി സമീപിച്ച ബന്ധുക്കളിൽ നിന്ന് എസ്.ഐ 1000 രൂപ കൈക്കൂലി വാങ്ങി.സമീപിച്ചു, 10000 രൂപ കൈകൂലി വാങ്ങി.
എന്നാൽ പണം നൽകിയ വിവരം പ്രതിയുടെ ബന്ധുക്കളിൽ നിന്നു തന്നെ ചോർന്നു. കൈക്കൂലിയുടെ വിവരം പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
കട്ടപ്പന ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ എസ്
ഐ കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞു.
ഇയാൾ മറ്റേതെങ്കിലും കേസുകളിൽ സമാനമായ രീതിയിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികണെന്ന് അധികൃതർ വ്യക്തമാക്കി.

error: Content is protected !!