September 12, 2026

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു.

ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൾ സമ്മദ് വൈകിട്ട് കളക്ഷനെടുക്കുന്നതിനിടെ ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്. ഒരു കൂട്ടം സി.പി.എം. പ്രവർത്തകർ കൂട്ടമായി എത്തി ആക്രമിക്കുക ആയിരുന്നു എന്ന് അബ്ദുൾ സമദ് പറഞ്ഞു. വീടിന് സമീപത്തുള്ള ഓടയിൽ മാലിന്യം നിറഞ്ഞതിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതാണ് വിഷയത്തിന് കാരണം. ഓടയിൽ മണ്ണിട്ടതിനെ തുടർന്ന് നിലവിൽ വീടിനു സമീപം മാലിന്യം കുമിഞ്ഞ് കൂടി കിടക്കുകയാണ്. കുമളി പഞ്ചായത്തിലെ 8, 14 വാർഡുമെമ്പർമാരെ സമൂഹമാധ്യമം വഴി ആക്ഷേപിക്കുമോ എന്ന് ചോദിച്ചാണ് അക്രമിച്ചത് എന്നും, സി.പി.എം. അമരാവതി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും അബ്ദുൾ സമദ് പറഞ്ഞു.ആളുകൾ കൂട്ടമായി മർദ്ധിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലും വ്യക്തമാണ്. മുഖത്തും, തോളിനും , തലയ്ക്കും, സാരമായി പരുക്കേറ്റ അബ്ദുൾ സമദിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമ പ്രവർത്തകന് നേരെയുള്ള ആക്രമണത്തിൽ വിവിധ മാധ്യമ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.

error: Content is protected !!