September 12, 2026

ഭരണഘടനാ സാക്ഷരതായജ്ഞത്തിന് തുടക്കമായി

കുമളി CDS ൻ്റെ യും ചെങ്കര രണ്ടാം വാർഡ് ADSയും കീഴിൽ പ്രവർത്തിച്ചു വരുന്ന ഗ്രാമശില്പSHG അംഗങ്ങൾ അറിവിൻ്റെ പുതിയ വെളിച്ചത്തിലേയ്ക്ക്. ഭരണഘടന സാക്ഷരതാ പദ്ധതി ഒരുക്കുന്ന ജില്ലയിലെ ആദ്യത്തെ സ്വയം സഹായ സംഘമെന്ന പ്രത്യേകതയും ഈ സംഘത്തിനുണ്ട്
കഴിഞ്ഞ 26/7/2022 വൈകിട്ട് 5:30 ന്  ഭരണഘടനാ പഠനം എന്ന ആശയം മുൻനിറുത്തി ഭരണഘടനാ സാക്ഷരതായജ്ഞം എന്ന ഓമനപ്പേര് നൽകി പരിപാടി സംഘത്തിൽ നിന്ന് സംസ്ഥാന ഡോക്യുമെൻ്റേഷൻ ടീം അംഗമായും ജെൻഡർ Resorce person ആയും ഉയർന്ന് വന്ന സംഘാംഗം  എസ്.എ  സൗമ്യ ഉദ്ഘാടനം ചെയ്തു. സംഘാംഗങ്ങൾക്കിടയിൽ ഭരണഘടനാ പഠനം എന്ന വിഷയം ആദ്യം അവതരിപ്പിച്ച വ്യക്തിയാണ് എസ്.എ.സൗമ്യ.
സംഘത്തിൻ്റെ പ്രസിഡണ്ട് ശ്രീമതി ദേവിരാജേഷ് അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി സിന്ധു മുല്ലയ്യൻ സ്വാഗതം ആശംസിച്ചു.
ഭരണഘടന എന്നാൽ എന്ത് എന്നും , കുടുംബശ്രീ അംഗങ്ങൾക്ക്
ഭരണഘടനാ പഠനത്തിൻ്റെ ആവശ്യകത എത്രത്തോളം അനിവാര്യമാണ് എന്നതിനെപ്പറ്റിയും ഉള്ള അറിവുകൾ പങ്കുവച്ചു.
ഈ വിഷയത്തെപ്പറ്റി കൂടുതലായി പഠിക്കുന്നതിന് ,നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിവുള്ളവരിലേക്ക് എത്തിച്ചേരേണ്ടതിനാൽ ഇടുക്കി ജില്ലാ മിഷനിൽ വിവരങ്ങൾ അറിയിക്കാമെന്ന് എസ്.എ.സൗമ്യ സംഘാംഗങ്ങൾക്ക് ഉറപ്പു നൽകി. സാധാരണ ജനങ്ങളിൽ ഭരണഘടനയുടെ അവബോധം ശൃഷ്ടിക്കുന്നതിന് സംഘം മുന്നിട്ടിറങ്ങാൻ യോഗം തീരുമാനിച്ചു

error: Content is protected !!