September 12, 2026

വീട്ട് മുറ്റത്തുനിന്ന് ചന്ദന മോഷണം. ഫ്യൂസ് ഊരി വെച്ച് മരം മുറിച്ചു കടത്തി

മറയൂര്‍. വീട്ടുമുറ്റത്ത് നിന്നുള്ള ചന്ദനമരം മുറിച്ചു കടത്താന്‍ പദ്ധതിയിട്ട മോഷ്ടാക്കള്‍ വൈദ്യുതിലൈന്‍ ഫ്യൂസ് ഊരി വെച്ച് മുറിച്ചു കടത്തി.
മിഷന്‍വയലില്‍ മണലോടിയില്‍ വീട്ടില്‍ സുനിലിന്റെ വീട്ടുമുറ്റത്താണ് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം അര്‍ദ്ധരാത്രിയില്‍ മോഷ്ടാക്കള്‍ വെട്ടി കടത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ചന്ദനമരം മോഷണം പോയത്. ഈ സമയത്ത് നായയുടെ കുറച്ചല്‍ കേട്ടായിരുന്നു പുറത്തിറങ്ങി ടോര്‍ച്ചടിച്ചു നോക്കയെങ്കിലും മറ്റ് വന്യമൃഗങ്ങള്‍ എന്തെങ്കിലും എത്തിയിരിക്കാം എന്ന നിഗമനത്തില്‍ കഥകടച്ചു സുനില്‍ കിടന്നു. രാവിലെ നോക്കിയപ്പോഴാണ് മുറ്റത്ത് നിന്നിരുന്ന ചന്ദനമരം കാണാതായത്. അടിയോടി മുറിച്ച ചന്ദനമരം നൂറു മീറ്റര്‍ അകലെ വരെ ചുമനെത്തിച്ച് കഷ്ണങ്ങളാക്കിയാണ് കൊണ്ടുപോയിരിക്കുന്നത്. വെളിച്ചം ഉണ്ടായാല്‍ തിരിച്ചറിയുമെന്ന് മോഷ്ടാക്കള്‍ വൈദ്യുതി ലൈന്‍ ഫ്യൂസ് ഊരി വച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. സുനില്‍ മറയൂര്‍ വനംവകുപ്പ് ഓഫിസിലെ പരാതി നല്‍കിയിട്ടുണ്ട്

error: Content is protected !!