September 12, 2026

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് നാട്ടുകരുടെ മർദനം

വണ്ടിപെരിയാർ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ അവസാനഘട്ട തെളിവ്ടുപ്പിനായി എസ്റ്റേറ്റിൽ എത്തിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കുട്ടിയുടെ അച്ഛൻ തന്നെ ആദ്യമേ പ്രതിയെ ആക്രമിക്കുന്നതിന് എത്തുകയും ചെയ്തു. പോലീസ് വളരെ പണിപ്പെട്ടാണ് എല്ലാവർക്കും തിരിച്ചയക്കുകയും ലയങ്ങളിൽ കയറി ഇരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത്..
തുടർന്ന് കൊലപാതകം ചെയ്തതിന്റെ ഡെമോ അടക്കം പരിശോധിച്ച് ലായത്തിലെ മുഴുവൻ തെളിവെടുപ്പും പൂർത്തിയാക്കിയതാണ് പോലീസ് പറയുന്നത്.
സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതിയെ ലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്

error: Content is protected !!