September 12, 2026

മുല്ലപ്പെരിയാർ അണകെട്ടിലെ റൂൾ കർവ് തമിഴ്നാട് കേരളത്തിന് കൈമാറി …..

അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. ഇത് നല്‍കണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നല്‍കിയ റൂള്‍ കര്‍വില്‍ ഷട്ടര്‍ പ്രവര്‍ത്തന മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം മേല്‍നോട്ട സമിതി യോഗത്തില്‍ തമിഴ്‌നാട് വീണ്ടും ഉന്നയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ വനംവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടതെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ മേല്‍നോട്ടസമിതിയില്‍ അറിയിച്ചു. ഒരുവര്‍ഷത്തിന് ശേഷം അണക്കെട്ടില്‍ എത്തിയ സംഘം ബേബി ഡാം, ഗാലറി, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്പില്‍വേയിലെ മൂ്ന്നും നാലും ഷട്ടറുകളും ഉയര്‍ത്തി നോക്കി.
പരിശോധനകള്ക്ക് ശേഷം കുമളി ബാംബു ഗ്രൂവിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി
കേരള പ്രതിനിധി ടി.കെ. ജോസ്, തമിഴ്നാട് പ്രതിനിധി മണിവാസകം എന്നിവർ സന്ദര്ശനത്തിൽ പങ്കെടുത്തു

error: Content is protected !!