October 27, 2026

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Screenshot-2026-09-28-224410

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 93 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാങ്ങപ്പാറ പുതിയിടത്തിൽ കാവുവിള പനയിൽ വീട്ടിൽ അനന്തു കൃഷ്ണൻ (31), വലിയവേളി വിജയഹൗസിൽ തോമസ് ടെറി (30) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

പുലർച്ചെ കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പരിശോധനയ്ക്കിടെ പോറോട് പാലത്തിന് സമീപം പൊലീസ് വാഹനങ്ങളിൽ ഇടിച്ചശേഷം കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

തുടർന്ന് മറ്റ് വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 93 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

You may have missed

error: Content is protected !!