September 12, 2026

പടിഞ്ഞാറേ കോടിക്കുളത്ത് വിവിധയിടങ്ങളില്‍ ഇടുക്കി വനിതാ സെല്ലിന്റെയും തൊടുപുഴ വനിത ഹെൽപ്പ് ലൈനിന്റെയും ആഭിമുഖ്യത്തിൽ സന്ദർശനം നടത്തി.

ഇടുക്കി: ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ പ്രിയാ മധുസൂദനൻ, തൊടുപുഴ വനിത ഹെൽപ്പ് ലൈനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ റെയ്ഹാനത്ത് എന്നിവർ പ്രദേശവാസികളുമായി സംവദിച്ചു.
പോലീസില്‍ നിന്നും നിയമസഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, അവരുടെ വേവലാതികള്‍ യാതൊരു ഭയമോ തടസ്സമോ കൂടാതെ അവര്‍ക്ക് നേരിട്ട് അറിയിക്കുവാനുള്ള സാഹചര്യമൊരുക്കുക, സ്വീകരിച്ച പരാതികൾ, ആവശ്യമുണ്ടെങ്കില്‍ ഉന്നത അധികാരികളിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി വീട്ടിലോ, ജോലി സ്ഥലങ്ങളിലോ, പൊതുസ്ഥലങ്ങളിലോ ഉള്ള അതിക്രമങ്ങളെ ചെറുക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുക തുടങ്ങിയ സേവനങ്ങള്‍ ഇടുക്കി വനിതാ സെല്ലിന്‍റെയും വനിതാ ഹെല്‍പ്പ് ലൈനുകളുടേയും നേതൃത്വത്തിൽ ഇടുക്കി ജില്ലയില്‍ ചെയ്തുവരുന്നു.

error: Content is protected !!