September 13, 2026

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വൈശാഖാണ് പിടിയിലായത്.
സ്റ്റേഷനു സമീപത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഇയാൾ ഒളി ക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തു വന്നത്.
ഉദ്യോഗസ്ഥ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

error: Content is protected !!