September 12, 2026

ഇടുക്കി അണക്കര ചെല്ലാർ കോവിൽ കൃഷിയിടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കു വെടി വെച്ച് പിടികൂടി.

അണക്കര: ചെല്ലാർ കോവിൽ മൈലാടുംപാറയിൽ വയലിൽ കരോട്ട് സണ്ണിയുടെ കൃഷിയിടത്തിലെ കുഴിയിൽ വീണ ഏകദേശം മൂന്ന് വയസിലേറെ പ്രായമുള്ള കടുവയെ ഇന്ന് പുലർച്ചെ സ്ഥലത്തിന്റെ ഉടമ കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്ഥലം ഉടമ കുമളി ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയും… ഉടൻതന്നെ കുമളിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും 2:00 മണിയോടുകൂടി വനപാലകർ മയക്കുവെടി വയ്ക്കുകയും തുടർന്ന് കടുവയെ കൂട്ടിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തേക്കടിയിലെ ഉൾവനത്തിൽ കൊണ്ടു പോയി തുറന്ന് വിടാനാണ് ഫോറസ്റ്റിൻ്റെ തിരുമാനം

error: Content is protected !!