September 12, 2026

മുതിരപ്പുഴയാറിൽ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി രാജേന്ദ്രൻ ആണ് മരണപ്പെട്ടത്

കുഞ്ചിത്തണ്ണിയിലാണ് അപകടം നടന്നത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു രാജേന്ദ്രനും സംഘവും. ജോലിക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപെടുകയായിരുന്നു. കല്ലിനിടയിൽ കാൽ കുടുങ്ങിയ രാജേന്ദ്രനെ അഗ്നിരക്ഷാ സേന മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താനായത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!