September 13, 2026

ആനവിലാസത്ത് മൂന്ന് കടകളിൽ മോഷണം. 65,000 രൂപയിലധികം അപഹരിക്ക പ്പെട്ടതായി പ്രാഥമിക നിഗമനം. കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുമളി: ഇന്നലെ അർദ്ധരാത്രിയോടെയാണ് ആനവിലാസം ടൗണിൽ പ്രവർത്തിക്കുന്ന 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. സിബു മോൻ തോപ്പിലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സിനി മോൾ കുര്യൻറെ തയ്യൽക്കട, അപ്പുണ്ണി സ്റ്റേഷനറി സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. 65000 രൂപയിൽ അധികം മോഷണം പോയി. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസ് സംഘം പരിശോധന നടത്തി. ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആനവിലാസം മേഖലയിൽ പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.

error: Content is protected !!