September 13, 2026

കുമളിയിൽ ലഹരിമരുന്നുമായി അഞ്ചുപേർ പിടിയിൽ

കുമളി: കൊടൈക്കനാലിൽ പോയി വരുകയായിരുന്ന അഞ്ചംഗ സംഘത്തിൽനിന്ന് എക്സൈസ് സംഘം ലഹരിമരുന്ന് പിടികൂടി. കൊച്ചി, വൈക്കം സ്വദേശികളായ നാല് യുവാക്കളും തൊടുപുഴ മുട്ടം സ്വദേശിനിയു മാണ് പിടിയിലായത്.
ഇവരിൽനിന്ന് 100 മില്ലി ഗ്രാം എം.ഡി.എം.എയും 10 മില്ലിഗ്രാം ബ്രൗൺഷുഗറും കണ്ടെടുത്തു. ബുധനാഴ്ച പുലർച്ച രണ്ടിന് കസ്റ്റഡിയി ലെടുത്ത യുവാക്കളെയും യുവതിയെയും വൈകീ ട്ടോടെ സ്റ്റേഷൻ ജാമ്യത്തി ൽ വിട്ടയക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബിജുവിന്റെ നേതൃ ത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ സംബന്ധിച്ച വിവരങ്ങ ൾ അധികൃതർ പുറത്തു വിടാതിരുന്നത് സംശയങ്ങൾ ക്കിടയാക്കിയിട്ടുണ്ട്.

error: Content is protected !!