September 12, 2026

കുമളിയിൽ MDMA യുമായി രണ്ട് യുവാക്കൾ കുമളി പോലീസ് പിടിയിൽ.കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്.

കുമളിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തുന്ന പെട്രോളിങ്ങിന്റെ ഭാഗമായി ഒന്നാമൈൽ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് MDMA യുമായി രണ്ട് പേർ പിടിയിലായത്. കുമളി ചേമ്പനായിൽ വീട്ടിൽ അനൂപ് വർഗ്ഗീസ് (37 ) , കുമളി പാറാങ്ങാട്ട് വീട്ടിൽ ബിക്കു ഡാനിയേൽ(42) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയിൽ പ്രതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും വിവിധ ചെറിയ കവറുകളിലാക്കിയ നിലയിൽ 60gm MDMA കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബാംഗ്ലൂരിൽ നിന്നുമാണ് എംഡി എത്തിച്ചതെന്നും, കുമളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തിയിരുന്നതായും പ്രതികൾ മൊഴി നല്കി. കഴിഞ്ഞ ദിവസങ്ങളിൽ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു.
കുമളി പോലീസ് സബ് ഇൻസ്പെക്ടർ ലിജോ പി. മണി, എസ്.ഐ സുനിൽ പി കെ , സി.പി.ഒ മാരായ സനൽ സോമൻ, ജിബിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കും.

error: Content is protected !!