September 12, 2026

കാടിറങ്ങി നാട്ടിലെത്തിയ കേഴമാന് ഇരുമ്പു വേലിയിൽ കുരുങ്ങി അന്ത്യം.

കുമളി, അട്ടപ്പള്ളത്തെ സ്വകാര്യ പാർക്കിനു ചുറ്റുമുള്ള വേലിയിൽ കുരുങ്ങിയാണ് കേഴ ചത്തത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വനമേഖലയിൽ നിന്നും കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചെത്തിയ കേഴമാൻ റോഡിലിറങ്ങിയതോടെ വാഹനങ്ങൾ കണ്ട് ഭയന്നാണ് സ്വകാര്യ പാർക്കിനു സമീപത്തേക്ക് പാഞ്ഞത്.
ഇവിടത്തെ ഭിത്തിയിലിടിച്ച ശേഷം മറ്റൊരു ഭാഗത്തേക്ക് ഓടിയപ്പോഴാണ് വേലിയിൽ കാൽ കുരുങ്ങി യതെന്ന് വനപാലകർ പറഞ്ഞു.
ഉദ്ദേശം മൂന്ന് വയസ്സോളം പ്രായമുള്ള കേഴമാനാണ് ചത്തത്.
കുമളി റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി ജഢം പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ചു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കാട്ടിനുള്ളിൽ സംസ്ക്കരിക്കും.

error: Content is protected !!