September 13, 2026

ചികിത്സയ്ക്കായി ഏറ്റവും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയെന്ന ദൗത്യവുമായി കുമളി ഷംസുൽ ഇസ് ലാം ജമാഅത്തിൻ്റെ ആംബുലൻസ്

കുമളി: രോഗികളാകുന്ന നാട്ടുകാരെ ചികിത്സയ്ക്കായി ഏറ്റവും വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയെന്ന ദൗത്യവുമായി കുമളി ഷംസുൽ ഇസ് ലാം ജമാഅത്തിൻ്റെ ആംബുലൻസ് വെളളിയാഴ്ച മുതൽ ഓടി തുടങ്ങി.
കുമളി വലിയകണ്ടം സ്വദേശി ഷംസുദ്ദീൻ സുൽത്താനാണ്ഷംസുൽ ഇസ് ലാം ജമാഅത്തിനായി ആംബുലൻസ് വാങ്ങി നൽകിയത്.
വെള്ളിയാഴ്ച ജുംഅ നമസ്ക്കാരത്തിനു ശേഷം നടന്ന ചടങ്ങിൽ വാഹനത്തിൻ്റെ താക്കോൽ, ജമാഅത്ത് ഭാരവാഹികളായ കെ.സി.അൻസാരി, എ.മുഹമ്മദ് സലീം, എ.ജാഫർ എന്നിവർക്ക് ഷംസുദ്ദീൻ
കൈമാറി.
യോഗത്തിൽ കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്.സിദ്ധീഖ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.കബീർ, ജമാ അത്ത് ഇമാം. മുജീബ് റഹ്മാൻ മൗലവി, തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കുമളിയിലും പരിസരങ്ങളിലുമുള്ള മുഴുവൻ ആളുകൾക്കും ആംബുലൻസിൻ്റെ സേവനം ലഭിക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു. ആംബുലൻസിൻ്റെ സേവനം ലഭിക്കാൻ 9446214033,9074309994 എന്നീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.

error: Content is protected !!