16 വയസ്സുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ:

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മ്ലാമലയിൽ 16 വയസ്സുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. മ്ലാമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ശരത് (30) ആണ് അറസ്റ്റിലായത്. മെയ് മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എസ്റ്റേറ്റ് ലയത്തിലെ താമസക്കാരിയായ 16 വയസ്സുകാരി കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ശരത്ത് മൊബൈലിൽ കുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ഇത് കണ്ട കുട്ടി ബഹളം വെച്ച് വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി മൊബൈൽ തീയിട്ട് കത്തിച്ചു കളയുകയായിരുന്നു. പിന്നീട് വീട്ടുകാർ തമ്മിൽ വഴക്കുണ്ടാവുകയും സംഭവം പുറത്തറിയുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് വണ്ടിപ്പെരിയാർ പൊലീസിൽ നൽകിയ പരാതിയിൻൽ സർക്കിൾ ഇൻസ്പെക്ടർ കെ ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.