September 12, 2026

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി പ്രേംകുമാറിനെയാണ് കുമളി പോലീസ് പിടികൂടിയത്.

കുമളി: നാല് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലെ ട്രാവല്‍ ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചെക്ക് റിപ്പബ്ലിക്ക് സ്വദേശിനിയുമായി പരിചയം സ്ഥാപിക്കുന്നത്.
ഇരുവരും തമ്മില്‍ സൗഹൃദത്തിലായ ശേഷം ഇയാള്‍ വിദേശ വനിതയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഏപ്രില്‍ 12-ന് കൊച്ചിയിലെത്തിയ ഇവരെ ചേറായി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. യുവതിയുടെ മുന്നൂറ് പൗണ്ട് (മുപ്പതിനായിരം രൂപ) ഉപയോഗിച്ചായിരുന്നു ഇയാളുടെ താമസവും കറക്കവുമെല്ലാം. പിന്നീട് കുമളിയിലെത്തിച്ച യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന വില കൂടിയ മദ്യവും, ഇരുപതിനായിരം രൂപയും കൈക്കലാക്കിയ പ്രതി ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് മുങ്ങി. വിദേശ വനിതയുടെ പരാതിയില്‍ കുമളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

error: Content is protected !!