September 12, 2026

വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ലീഡര്‍ ഷിപ്പ് ക്യാമ്പ് മൂന്നാറില്‍ നടന്നു.

മൂന്നാര്‍ ആയുര്‍ കൗണ്ടി റിസോര്‍ട്ടില്‍ വച്ചായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ലീഡര്‍ ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടനാ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പഞ്ചായത്ത് ലൈസന്‍സ്, മാലിന്യ സംസ്‌ക്കരണം, ലീഗല്‍ മെട്രോളജി നിയമങ്ഹള്‍, ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍,സംഘടനാ നേതൃത്വം തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ വി കുര്യാക്കോസ്, പൊലുഷന്‍ കട്രോള്‍ ബോര്‍ഡ് എഞ്ചിനീയര്‍ ബിജോ ഫ്രാന്‍സിസ്, അബ്ദുള്ള എം എം, ആന്‍ മേരി ജോണ്‍സന്‍, രാഖി നായര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.

ക്യാമ്പില്‍ വിനോദ് കെ ആര്‍, നജീബ് ഇല്ലത്തുപറമ്പില്‍, ആര്‍ രമേശ്, തങ്കച്ചന്‍ കോട്ടക്കകം, വി കെ മാത്യു, സി കെ ബാബുലാല്‍,പി എം ബേബി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ സംഘടനാ യൂണിറ്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ തീരുമാനം കൈകൊണ്ടു.

error: Content is protected !!