September 13, 2026

ഇടുക്കിയിൽ 10 വയസുകാരന്‍ കഴുത്തിൽ തോർത്ത് കുരുങ്ങി മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനാണ് മരിച്ചത്. വീട്ടിലെ ബാത്ത്‌റൂമില്‍ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

വീട്ടുകാർ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

error: Content is protected !!