September 12, 2026

മദ്യലഹരിയിൽ ജീപ്പുമായി മരണപ്പാച്ചിൽ നടത്തിയ ആൾ സ്കൂൾ അധ്യാപികയെ ഇടിച്ചു തെറുപ്പിച്ചു.

കുമളി:ഇന്ന് വൈകിട്ട് 5 മണിയോടെ കുമളി ചെളിമടയിലാണ് സംഭവം.
സ്വകാര്യസ്കൂൾ അധ്യാപികയായ വാളാർഡി, സൂര്യ ഭവനിൽ അഞ്ജലി ജിജോയ്ക്കാണ് പരിക്കേറ്റത്.
ബന്ധുവീട്ടിൽ നിന്നും ബസ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന അഞ്ജലിയെ പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അധ്യാപികയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഹനം ഓടിച്ചിരുന്ന ആനവിലാസം സ്വദേശി ജോണിക്കുട്ടിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു.
അപകടം ഉണ്ടാക്കിയ ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

error: Content is protected !!