September 13, 2026

ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടിമുണ്ടക്കയം,പെരുവന്താനം സ്വദേശികളാണ് പിടിയിലായത്.

കുമളി:ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്ബനാര്‍ കല്ലാര്‍ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.വണ്ടിപ്പെരിയാര്‍ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

error: Content is protected !!