September 12, 2026

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹനപകടം

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി പരിക്കെറ്റവരെ രക്ഷപ്പെടുത്തി. വാഹനത്തിൽ 5 പേർ ഉണ്ടായിരുന്നു ആരുടേയും പരുക്ക് ഗുരുതരം അല്ല.
നേര്യമംഗലം  അടിമാലി റോഡിൽ വാളറക്കുത്തിന് സമീപമാണ് തൃശൂർ സ്വദേശികളായ രണ്ട് കുട്ടികളും ദമ്പതികളടക്കം നാലംഗ സംഘം സഞ്ചരിച്ച കാർ മൂന്നാർ യാത്ര കഴിഞ്ഞ് തിരികെ തൃശൂർക്ക് മടക്കയാത്രയിലാണ് നിയന്ത്രണം വിട്ട കാർ കൊക്കയിൽ പതിച്ചത്. കാർ തലകീഴായ് മറിഞ്ഞു. തൃശൂർ അമല ഹോസ്പിറ്റൽ ജീവനക്കാരി നീതു ഭർത്താവ് സോണി തോമസ് മക്കളായ അന്റോണിയ, ആൽവിയ എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ മുകളിലെത്തിച്ച്   അടിമാലി ഹോസ്പിറ്റലിൽ എത്തിച്ച് ചികിൽസ നല്കി.

error: Content is protected !!