September 12, 2026

നെടുങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട. പതിനഞ്ചര കിലോ കഞ്ചാവ് പിടികൂടി. സ്ത്രീയടക്കമുള്ള സംഘം പിടിയിൽ

നെടുങ്കണ്ടം: പതിനഞ്ചര കിലോ കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്. സംഭവത്തിൽ സ്ത്രീ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം പോലീസ് കഞ്ചാവ് പിടികൂടിയത്.
തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ ചിത്ര, വരശുനാട് സ്വദേശി മുരുകൻ, ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പതിഞ്ചര കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം എന്നാണ് പ്രാഥമിക നി​ഗമനം. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നാണ് വിവരം.

error: Content is protected !!