September 12, 2026

പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ നാലുപേർ കുമളിയിൽ വനം വകുപ്പിന്റെ പിടിയിൽ

കുമളി:തേക്കടി വനത്തിലെ ശകുന്തള കാട്ടിൽ നിന്നുമാണ് ഇവർ ചന്ദനമരം മുറിച്ചു കടത്തിയത്.
ഇടുക്കി മാങ്കുളം സ്വദേശിയായ ഉണ്ണി ( 25 ), കുമളി മന്നാക്കുടി സ്വദേശികളായ ബിനോയി, (23) വിഷ്ണു ,( 27 ) ,ശ്യാം (23) എന്നിവരാണ് പിടിയിലായത് .
ഇവരിൽ നിന്നും മോഷ്ടിച്ച് കടത്തിയ 25 കിലോ ചന്ദനം വനപാലകർ കണ്ടെത്തി.
ബാക്കിയുണ്ടായിരുന്ന 25 കിലോ ചന്ദനം കുമളിയിലെ സ്പൈസസ് വ്യാപാരം നടത്തുന്ന വ്യാപാരിക്കാണ് വിറ്റതെന്ന് പ്രതികൾ വന പാലകരോട് പറഞ്ഞു. വനം വകുപ്പ് അന്വേഷണം നടത്തുന്നതറിഞ്ഞ് വ്യാപാരി ഒളിവിലാണ്. അതേ സമയം ഇയാൾ എവിടെയുണ്ട് എന്ന് വനപാലകർ കണ്ടെത്തിയതായാണ് വിവരം. തേക്കടി റെയിഞ്ച് ഓഫീസർ അഖിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.

error: Content is protected !!