September 13, 2026

വന്ദേഭാരത്; ട്രയൽ റൺ ഇന്ന്.

വന്ദേഭാരത് ട്രെയിനിന്റെ ട്രയൽ റൺ ഇന്നു രാവിലെ തുടങ്ങി. രാവിലെ അഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് കോഴിക്കോടു വരെയാണു ട്രയൽ റൺ. ഉന്നത റെയിൽവേ ഓഫിസർമാർക്കു പുറമേ വന്ദേഭാരത് ട്രെയിനിൽ പോകേണ്ട എല്ലാ ജീവനക്കാരും ട്രെയിനിലുണ്ട്. അതിനിടെ കണ്ണൂർ വരെയുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപിച്ച വന്ദേഭാരത് ഇപ്പോൾ കോഴിക്കോടു വരെ ചുരുക്കുന്നുവെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്കു വഴിതുറന്നു. എന്നാൽ, സർവീസ് സംബന്ധിച്ചു റെയിൽവേ ബോർഡിന്റെ അന്തിമ റൂട്ട് വരാത്തതിനാൽ, ഇക്കാര്യ ത്തിൽ അധികൃതർ മറുപടി പറയുന്നില്ല. ട്രെയിൻ ക്രൂ ചേഞ്ച് നടത്തേണ്ടത് എറണാകുളത്താണ്. ഇതിനു 10 മിനിറ്റു സമയം നഷ്ടപ്പെടുമെന്നതിനാലാണ് ഒരു ട്രിപ്പ് ഒരു ക്രൂ തന്നെ സർവീസ് നടത്തുക എന്ന ഉദ്ദേശത്തോടെ കോഴിക്കോട് വരെ സർവീസ് ചുരുക്കുന്നത് എന്നതാണു പ്രാഥമിക വിവരം.

error: Content is protected !!