September 13, 2026

മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനിടയിൽ 
കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു.

കുമളി: കുമളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കുമളി ടൗണിനടുത്തുള്ള ബാറിന് സമീപമാണ് സംഭവമുണ്ടായത്. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

error: Content is protected !!