September 13, 2026

ഇടുക്കി മൂലമറ്റത്തത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി:അറക്കുളം മൈലാടിക്ക് സമീപം ബൊലേറോ തോട്ടിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു . പ്രവിത്താനം സ്വദേശി വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത് . സഹായാത്രികൻ രാമപുരം സ്വദേശി ജോസ് വിനു സാരമായി പരുക്കേറ്റു.

.പാലാ വിസിബിലെ ജീവനക്കാരായ ഇവർ ചെറുതോണി ഓഫീസിൽ പോയി തിരിച്ച് വരുമ്പോൾ അറക്കുളം മൈലാടിയിൽ വച്ചു ബുധനാഴ്ച വൈകിട്ട് 6 മണിയോടു കൂടെ
ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.ഈ ഭാഗത്ത് കലുങ്കിനു വീതി കുറവാണ്. ഇടുക്കി ഭാഗത്തേക്ക് പോയ ബസിൽ ഇടിക്കാതെ ഒതുക്കിയതാണ്‌ തോട്ടിൽ പോകാൻ കാരണം എന്നാണ്പ്രാഥമിക സൂചന . പരുക്കേറ്റ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരീക്കേറ്റ ജിത്തു ആശുപത്രിയിൽ വച്ചു മരണപ്പെടുകയായിരുന്നു കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.വി സീബ് എന്ന സൊസൈറ്റിയുടെ വണ്ടിയാണ് സൊസൈറ്റി ആവശ്യത്തിന് പോയി തിരിച്ച് വരുമ്പോഴാണു് അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.

error: Content is protected !!