September 12, 2026

കക്കൂസ് മാലിന്യം കാപ്പിത്തോട്ടത്തിൽ ഒഴുക്കിയ ലോറിയും ,ജീവനക്കാരും പിടിയിൽ

കട്ടപ്പന : കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള കക്കൂസ് മാലിന്യം കാപ്പിത്തോട്ടത്തില്‍ ഒഴുക്കിയ ശേഷം മടങ്ങിയ ടാങ്കര്‍ ലോറിയും ജീവനക്കാരെയും പൊലീസ് പിടികൂടി.ആലപ്പുഴ സ്വദേശികളായ ജവഹര്‍ലാല്‍(25), ശ്രീനാഥ്(34), കരുണാപുരം സ്വദേശി ഗൗതം(22) എന്നിവരാണ് പിടിയിലായത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കുമളി -മൂന്നാര്‍ സംസ്ഥാന പാതയില്‍ പാമ്പാടുംപാറയ്ക്കു സമീപമുള്ള കാപ്പിത്തോട്ടത്തില്‍ മിനിടാങ്കര്‍ ലോറിയില്‍ മാലിന ജലം എത്തിച്ച്‌ ഒഴുക്കിയത്.കക്കൂസ് മാലിന്യം ഒഴുക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പൊലീസ് ലോറി പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇതിനോടകം വാഹനം കട്ടപ്പനയില്‍ എത്തിയിരുന്നു.അവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

error: Content is protected !!