September 12, 2026

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം പയ്യന്നൂരിൽ അപകടത്തിൽപ്പെട്ടു …..

കാസർകോട് സി.പി.ഐ .എം പരിപാടിക്ക് ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയും , സി.എം. മും. പാർട്ടി സെക്രട്ടറി കൊടിയരി ബാലകൃഷ്ണനും , സഞ്ചരിച്ച വാഹന വ്യൂഹത്തിലെക്ക് ഒരു വാഹനം ഇടിക്കുകയായിരുന്നു.പെരുമ്പ പാലത്തിനു ശേഷമാണ് വാഹനം ഇടിച്ചത്.
പിണറായി പ്രൈമറി ഹെൽത്ത് സെൻറിന്റെ ആംബുലൻസിന്റെ പിറകിലായി, ഡി.വൈ.എസ്.പി സ്പെഷൽ ബ്രാഞ്ച് വാഹനം, അതിനു പുറകിലായി ഒരു പോലീസ് എസ്കോട്ട് വാഹനം ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്. പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ് തൊട്ടു മുന്നിൽ വച്ച് തിയറ്റർ വിട്ട സമയത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക്
ഒരു കാർ മെയിൻ റോട്ടിലേക്ക് കയറിയതാണ് വാഹനങ്ങൾ കൂട്ടി ഇടിക്കാൻ കാരണമായി പോലീസ് പറയുന്നത്.
ഇതിനുശേഷം തൊട്ടുപിന്നാലെ ഉണ്ടായിരുന്ന മൂന്നു വാഹനങ്ങളും കൂട്ടിയിരിക്കുകയാണ് ചെയ്തത് എങ്കിലും ഇതിനെ സുരക്ഷാവീഴ്ചയായാണ് ഇപ്പോൾ കാണുന്നത്. പയ്യന്നൂർ പോലീസ് ഇതിനകം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു കഴിഞ്ഞു…
കാറ് എങ്ങനെ കയറിയെന്ന് പരിശോധിച്ച് വരികയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി പരിശോധനകളും ആരംഭിച്ചു.

error: Content is protected !!