September 13, 2026

നെടുങ്കണ്ടം ടൗണിൽ പേപ്പട്ടി ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

നെടുങ്കണ്ടം: നെടുങ്കണ്ടം വൊക്കേഷ്‌ണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിക്കാണ് നായയുടെ കടിയേറ്റത്.
ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ സ്‌കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർഥിനിക്കാണ് നായയുടെ ആക്രമണം ഉണ്ടായത്. സമീപത്തു കൂടി വന്ന സ്‌കൂട്ടർ യാത്രികന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന് കൂടുതൽ അപകടം സംഭവിച്ചില്ല. അതേസമയം നായ ഇതിനു പിന്നാലെ നിരവധി പേരെ കടിക്കാൻ ശ്രമിച്ചു. നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ നായയെ കുരുക്ക് ഉപയോഗിച്ച് പിടികൂടിയ ശേഷം മൃഗാശുപത്രിയിൽ വിവരം അറിയിച്ചു.
ഡോക്‌ടർ എത്തി നടത്തിയ പരിശോധനയിൽ നായക്ക് പേയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവച്ച് മയക്കിയശേഷം നായയെ കൊല്ലുകയും നാട്ടുകാരുടെ സഹായത്തോടെ മറവുചെയ്യുകയും ചെയ്തു. പേപ്പട്ടിയാണെന്ന് സ്ഥിതീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ഉണ്ടായിട്ടുണ്ട്. ഈ നായ ദിവസങ്ങളായി ടൗണിലും പരിസരത്തുമായി കറങ്ങിനടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

error: Content is protected !!