September 12, 2026

സ്ത്രീപക്ഷ നവകേരളം -ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും എതിരായി സംഘടിതമായ സാമൂഹികമുന്നേറ്റം സാധ്യമാക്കുന്ന ഇടപെടലായ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷ നവകേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതോണി വ്യാപാരഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹിതാ കൗണ്‍സിലര്‍ ധന്യമോള്‍ പി പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് ടി.ജി, സി ഡി എസ് ചെയര്‍പേഴ്‌സന്മാര്‍, സി.ഡി.എസ്- എഡിഎസ് അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍, ജില്ലാമിഷന്‍, സ്‌നേഹിത ജീവനക്കാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!