September 12, 2026

പുരയിടത്തിൽ കയറിയതിന് അയൽവാസി തല്ലിച്ചതച്ച പശു കിടാവ് ചത്തു

പത്തു മാസം പ്രായമുള്ള പശുക്കിടാവിനെ നട്ടെല്ല് അയൽവാസി തല്ലിത്തകർത്തു എന്നു കാട്ടി ഇന്നലെയാണ് മൈലാടുംപാറ വയലിൽ കരോട്ട് സണ്ണി കുര്യൻ വണ്ടൻമേട് പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇതിന് ആസ്പദമായ സംഭവം നടന്നത്. ക്ഷീരകർഷക നായ സണ്ണി കുര്യൻ പശുക്കളെ പറമ്പിൽ ഇറക്കി കെട്ടുകയും വൈകിട്ട് തിരികെ നാലുമണിയോടെ തൊഴിലാളികൾ പശുക്കളെ അഴിക്കാനായി ചെന്നപ്പോൾ ഒരു പശുക്കിടാവ് എണീക്കാൻ കഴിയാതെ വീണു കിടക്കുന്നതായി ഉടമയെ വിളിച്ച് അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പശുക്കിടാവിന്റെ നടുവിന് സാരമായി പരിക്കേറ്റതായി കാണുകയും ചെയ്തു.
തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും മൃഗഡോക്ടർ എത്തി നടത്തിയ പരിശോധനയിൽ പശുവിന്റെ നട്ടെല്ലിന് അടിയേറ്റ് ക്ഷതം പറ്റിയതായും കണ്ടെത്തുകയായിരുന്നു. പിൻകാലുകൾ തളർന്ന പശു എണീറ്റു നിൽക്കാൻ കഴിയാത്ത സ്ഥിതിയിലായതോടെ പശുക്കിടാവ് ഇന്ന് ചത്തു. തുടർന്ന് വണ്ടൻമേട് പോലീസ് പരാതിയിൻമേൽ അന്വോഷണം നടത്തി വരുന്നു.

error: Content is protected !!