September 13, 2026

കട്ടപ്പനയിൽ വൈദ്യുതഘാതമേറ്റു വൈദ്യുത ബോർഡ് ജീവനക്കാരൻ മരണപ്പെട്ടു.

കട്ടപ്പന വാഴവര നിർമ്മലാ സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തിൽ ജേക്കബ് (ബെന്നി ) ആണ് മരിച്ചത്.

ലൈൻ ഓഫ് ചെയ്ത
ശേഷമാണ് അറ്റകുറ്റപ്പണികൾ
ആരംഭിച്ചതെന്നാണ് ജീവനക്കാർ
പറയുന്നത്. എന്നാൽ പീന്നീട് എങ്ങനെ
ലൈനിൽ വൈദ്യുത പ്രവാഹമുണ്ടായി
എന്ന കാര്യത്തിൽ അവ്യക്ത
തുടരുകയാണ്.
ജനറേറ്ററിൽ നിന്നും വൈദ്യുതി
പ്രവഹിച്ചതാണോയെന്ന്
സംശയിക്കുന്നുണ്ട്. വൈദ്യുത പോസ്റ്റിനു
മുകളിൽ ഷോക്കേറ്റ ബെന്നിയെ ഫയർ
ഫോഴ്സ് സംഘം എത്തിയാണ്
താഴെയിറക്കിയത്. ഉടൻ തന്നെ
സമീപത്തെ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.

error: Content is protected !!