September 12, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം പെൺകുട്ടിക്കൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.

രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് ഉത്തമപാളയം കോളജ് നഗർ ഡോർ നമ്പർ 22/7ൽ  ശിവ ജഗനാഥൻ(33) ആണ് പിടിയിലായത്. ജൂലൈ 7നാണ് ബന്ധുവും അണക്കര സ്വദേശിനിയുമായ പെൺകുട്ടിയുമായി ഇയാൾ കടന്നത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവാണ് പിടിയിലായ ശിവ. പെൺകുട്ടിയെ കാണാതായതിനെ തുടന്ന് ബന്ധുക്കൾ വണ്ടൻമേട് . പൊലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് നടന്ന  അന്വേഷണത്തിന് ഒടുവിലാണ് പ്രതി വേളാങ്കണ്ണിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം വേഷം മാറിയെത്തി പിടികൂടുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വി എസ് നവാസ്, എസ്‌ഐ സജിമോൻ ജോസഫ്, എഎസ്‌ഐ ബേസിൽ പി.ഐസക്, എസ്.സുബൈർ, സിപിഒ ടോണി ജോൺ, വി.കെ.അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!